ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് 2025 ജനുവരി 1 മുതൽ യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
ഇതു കൂടാതെ സർക്കാർ, ബാങ്കിംഗ് ഇടപാടുകളിലും ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.
3.5 ദശലക്ഷത്തിലധികം പൗരന്മാരും പ്രവാസികളും ഇതിനകം ബയോമെട്രിക് വിരലടയാളത്തിന് വിധേയരായിട്ടുണ്ടെന്ന് ഒരു റേഡിയോ അഭിമുഖത്തിനിടെ ജനറൽ ഡിപ്പാർട്ട്മെന്റ്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ ഫസ്റ്റ് ലെഫ്റ്റനൻ്റ്തലാൽ അൽ ഖാലിദി വെളിപ്പെടുത്തി . 972,253 സ്വദേശികളിൽ ഏകദേശം 956,000 പേർ ഈ പ്രക്രിയ പൂർത്തിയാക്കി, 16,000 പേർ ഇത് പൂർത്തിയാക്കാതെ അവശേഷിക്കുന്നു.
പ്രവാസികളെ സംബന്ധിച്ചിടത്തോളം, 2,685,000 ൽ 2,504,000 പേർ ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കി , 181,718 പേർ ഇനിയും പൂർത്തിയാക്കിയിട്ടില്ല. കൂടാതെ, 148,000 ബിദൂനികളിൽ 66,000 പേർ ഈ പ്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്, അതേസമയം 82,000 പേർ ഇനിയും ബാക്കിയാണ് .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ