ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഒരാഴ്ചക്കുള്ളിൽ രാജ്യത്ത് 23,122 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജനുവരി 20 മുതൽ 26 വരെ നടത്തിയ ട്രാഫിക് പട്രോളിങ് കാമ്പയിനുകളിലാണ് ഇത്രയും ലംഘനങ്ങൾ കണ്ടെത്തിയത്. നിയമലംഘനം നടത്തിയ 394 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയതായും 17 നിയമലംഘകരെ മുൻകരുതൽ തടവിലേക്ക് മാറ്റിയതായും അൽ റായി പത്രം റിപ്പോർട്ടുചെയ്തു.
റോഡ് സുരക്ഷയുടെ ഭാഗമായി രാജ്യത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് കർശന പരിശോധന നടത്തിവരുകയാണ്. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ റോഡുകളിൽ പരിശോധന നടന്നുവരുന്നു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി