കുവൈത്ത് സിറ്റി: കുവൈത്തിലെ തിരക്കേറിയ പാതകളിലൊന്നായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ (അഞ്ചാം റിങ് റോഡ്) ഇന്ന് (25/01/2026) മുതൽ പത്ത് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
ജനുവരി 25 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം പത്ത് ദിവസത്തേക്ക് തുടരും. ഖുർതുബ ഏരിയക്ക് എതിർവശത്തായി ജഹ്‌റ ഭാഗത്തേക്ക് പോകുന്ന പാതയിലെ വലതുവശത്തെ ലെയിൻ (Right Lane), സ്ലോ ലെയിൻ (Slow Lane), മിഡിൽ ലെയിൻ (Middle Lane) എന്നിവയാണ് താൽക്കാലികമായി അടച്ചിടുന്നത്.
അതേസമയം, ഇതേ ദിശയിലുള്ള കിംഗ് ഫൈസൽ റോഡിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. തിരക്ക് ഒഴിവാക്കാൻ സാധിക്കുമെങ്കിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അഭ്യർത്ഥിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ റോഡ് വികസനം ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി