കുവൈറ്റ് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ മഖ്സബ് ഗേറ്റ് മുതൽ അബുബക്കർ സ്ട്രീറ്റ് വരെയുള്ള റോഡിന്റെ ഭാഗം താൽക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഗതാഗത വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം, അബുബക്കർ അൽ സിദ്ദീഖ് സ്ട്രീറ്റ് കവല മുതൽ അറബിയൻ ഗൾഫ് സ്ട്രീറ്റ് കവല (അൽ മഖ്സബ് ഗേറ്റ്) ദിശയിലേക്ക് പോകുന്ന പാതയാണ് അടച്ചിടുന്നത്. ഈ നിയന്ത്രണം അബുബക്കർ സ്ട്രീറ്റ് നാഷണൽ അസംബ്ലിയിലേക്ക് ചേരുന്ന കവല വരെ നീളും.
ഷെഡ്യൂൾ ചെയ്ത റോഡ് മെയിന്റനൻസ് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ ഭാഗത്തെ ഗതാഗതം സാധാരണ നിലയിലാകുമെന്നും വകുപ്പ് വ്യക്തമാക്കി.
ഈ സമയത്ത്, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് ചിഹ്നങ്ങളും അധികൃതരുടെ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സുരക്ഷ ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും അധികാരികളുമായി സഹകരിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി