തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) അംഗങ്ങൾക്കായി കാർണിവൽ സംഘടിപ്പിച്ചു. കാർണിവലിനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിന്
അസോസിയേഷൻ പ്രസിഡന്റ് ശ്രീ.സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺ വീനറും അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ശ്രീമതി. ഷൈനി ഫ്രാങ്ക് സ്വാഗതം ആശംസിച്ചു. ട്രാസ്ക് ആക്റ്റിംഗ് സെക്രട്ടറി രാജൻ ചാക്കോ തോട്ടുങ്ങൽ, വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, ആനുവൽ സ്പോൺസർമാരായ അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ് , ജോയ് ആലുക്കാസ് പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്, കോ-സ്പോൺസറായ അൽ-ഈസ മെഡിക്കൽസ് പ്രതിനിധി അനീഷ് നായർ, മീഡിയ കൺവീനർ ദിലീപ്, വനിതാവേദി സെക്രട്ടറി നിഖില, വനിതാ വേദി ജോയിന്റ് സെക്രട്ടറി സജിനി വിനോദ്, കളിക്കളം കൺവീനർ സെറ ബിവിൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
മമ്മി & മി, സ്മാർട്ട് & സ്‌മൈൽ ഫാൻസി ഡ്രസ്സ്, ഫാഷൻ ഷോ, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ്, എഴുപത്-എൺപത് കാലഘട്ടങ്ങളിലെ പാട്ടുകൾ ചേർത്തിണക്കിക്കൊണ്ടുള്ള റിട്രോ ഡാൻസ്, നാടൻപാട്ട് കൂടാതെ വീരനാട്യ കൈകൊട്ടിക്കളി തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ മത്സരയിനങ്ങളിലായി 357 മത്സരാർത്ഥികൾ ഈ കലാമാമാങ്കത്തിൽ പങ്കെടുത്തു.
വിവിധ തരം ഭക്ഷണ ശാലകൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ശീതള പാനീയങ്ങൾ, തട്ടുകടകൾ തുടങ്ങി വിവിധ തരം സ്റ്റാളുകൾ കാർണിവൽ വേദിയിൽ ഒരുക്കിയിരുന്നു.
ആയിരത്തിലധികം ആളുകൾ പങ്കെടുത്ത കാർണിവൽ പരിപാടിക്ക് ജോയിന്റ് ട്രഷറർ സാബു കൊമ്പൻ നന്ദി പ്രകാശിപ്പിച്ചു.
More Stories
പ്രവാസികൾക്ക് വിസ അനുവദിക്കുന്നതിന് എച്ച്ഐവി പരിശോധന കർശനമാക്കി കുവൈറ്റ്
Zoya Internation Watches and Perfumes വിപുലമായ നവീകരിച്ച ഷോറൂം വീണ്ടും പ്രവർത്തനം ആരംഭിച്ചു
ഇടുക്കി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ