September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സബാഹ് ആരോഗ്യ മേഖലയിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ മനപ്പൂർവ്വം വാഹനമിടിച്ച് വീഴ്ത്തി ; ഒരാൾ കൊല്ലപ്പെട്ടു ; കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: സബാഹ് ഹെൽത്ത് ഡിസ്ട്രിക്റ്റിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ മനപ്പൂർവ്വം വാഹനമിടിച്ച് വീഴ്ത്തിയ സംഭവത്തിൽ കുവൈറ്റ് പൗരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ദാരുണമായ ആക്രമണത്തിൽ ഒരാൾ തൽക്ഷണം മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സബാഹ് ആരോഗ്യ മേഖലയിലെ ഒരു ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായാണ് വിവരം. പിടിയിലായ കുവൈറ്റ് പൗരൻ കടുത്ത മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇയാൾക്കെതിരെ ആസൂത്രിത കൊലപാതകത്തിനാണ് (Premeditated Murder) കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

You may have missed

error: Content is protected !!