കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ചെറുകഥ മത്സരത്തിൽ അനസ് ബാവ ഒന്നാം സ്ഥാനവും, മനോജ് കുമാർ കാപ്പാട്, സീന എന്നിവർ രണ്ടാം സ്ഥാനവും, റീന സാറവർഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കവിത രചനയിൽ ബിനു വർഗീസ് ഒന്നാം സ്ഥാനവും, അർജുൻ പി ജെ രണ്ടാം സ്ഥാനവും, മായ സീത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലേഖന മത്സരത്തിൽ ശ്രീരാജ് നടുവത്ത് വീട്ടിൽ, ലിപി പ്രസീദ് എന്നിവർ ഒന്നാം സ്ഥാനവും, ബിനു വർഗീസ് രണ്ടാം സ്ഥാനവും നേടി. ജോബി ബേബി, രഞ്ചു വേങ്ങൽ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വിജിയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപന സദസിൽ വെച്ച് നടക്കും.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ