റാപ്റ്റേഴ്സ് ബാഡ്മിന്റൺ ക്ലബിന്റെ നേതൃത്വത്തിൽ രാപ്റ്റർസ് പ്രീമിയർ ബാഡ്മിന്റൺ ചലഞ്ച് ചാബ്യൻഷിപ്പ് സംഘടിപ്പിച്ചു.
200 ലേറെ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലേഡീസ്, ബിഗിനർ, ലോവർ ഇന്റർമീഡിയറ്റ്, ഇന്റർമീഡിയറ്റ്, മാസ്റ്റർ, അഡ്വാൻസ്, പ്രഫഷണൽ, വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
പ്രഫഷണൽ വിഭാഗത്തിൽ അനീഫ് എഡിസൺ ടീം കിരീടം നേടി. കുസായ്-ഫർഹാൻ ടീം രണ്ടാം സ്ഥാനം നേടി.
അഡ്വാൻസ് വിഭാഗത്തിൽ ഫിലിപ്പ് മനോജ് സഖ്യം ജേതാക്കളായി, വരുൺ ജോസി ജോയൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ലേഡീസ് വിഭാഗത്തിൽ – മഞ്ജു ആനി
ടീമും വിജയികളും ഗ്‌ളൈസി വാൻവിസ ടീം രണ്ടാം സ്ഥാനക്കാരുമായി.
മാസ്റ്റേഴ്സ് വിഭാഗത്തിൽ മഹേശ്വരൻ പ്രതാപ് സഖ്യം ജേതാക്കൾ ആയപ്പോൾ ജോളി നൗഷാദ് ടീം രണ്ടാം സ്ഥാനം നേടി.
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ജോഷ്വാ രതീഷ് ടീം ഒന്നാം സ്ഥാനവും നഫീസ് നവീൽ ടീം രണ്ടാം സ്ഥാനവും നേടി.
ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ അനിൽ – രതീഷ് ടീം കിരീടം നേടി. ജോഷ്വാ – ജോബിൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ബിഗിനർ വിഭാഗത്തിൽ അഞ്ചൽ – ത്യാഗരാജ് ടീമും കിരീടം നേടിയപ്പോൾ ജോൺ – സേവിയർ എന്നിവർ രണ്ടാം സ്ഥാനത്തെത്തി.
വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ഷിഫാ അൽ ജസിറ മെഡിക്കൽ ഗ്രൂപ്പ് എഡിഎം അസിം സേട്ട് സുലൈമാൻ, Q Deal Manager Hameed, Multi Tech managing director Abraham Mathew, Magi Carpet member Bibin, National Printer Director Mr Melvin എന്നീവര്‍ ചേര്‍ന്ന് കൈമാറി.
ഫ്രാൻസിസ്, ജോളി, സജീവ്, ഷാജി വർഗീസ്, അനിൽ, അജോ, ജിജീഷ് , ആനന്ദ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
കളികൾ സന്തോഷ് മത്തായി, ജോബിൻ, വരുൺ ജോസി നിയന്ത്രിച്ചു.
സംഘടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ടൂർണമെന്റ് വളരെ മികവ് പുലർത്തി.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി