വയനാട് പുനരധിവാസ പദ്ധതിയുമായി വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ 100 ഭവനം നിർമിച്ചുകൊടുക്കുന്ന പദ്ധതിയിലേക്ക് ഒഐസിസി കുവൈറ്റ് നൽകുന്ന ആദ്യ ഭവനത്തിനുള്ള സഹായം ഓഗസ്റ്റ് 22 ന് നടക്കുന്ന “വേണു പൂർണിമ ” ചടങ്ങിൽ വെച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ എം.പിയുടെ സാന്നിധ്യത്തിൽ കുവൈറ്റിലെ പൊതു സമൂഹത്തെയും ഒഐസിസി പ്രവർത്തകരുടെയും സാക്ഷി നിർത്തി മുൻ മന്ത്രിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എ.പി. അനിൽ കുമാറിന് കൈമാറുന്നതാണ്. കെപിസിസി ജനറൽ സെക്രട്ടറിയും കുവൈത്തിന്റെ ചുമതലയുമുള്ള അഡ്വ. അബ്ദുൾ മുത്തലിബ്, മറിയ ഉമ്മൻ ചാണ്ടി എന്നിവരും പങ്കെടുക്കുന്നതാണ്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഒഐസിസി കുവൈറ്റ് നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള ”പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം” കെ.സി. വേണുഗോപാൽ എം.പി ക്ക് ആഗസ്ത് 22 വെള്ളിയാഴ്ച ഷുവൈഖ് കൺവെൻഷൻ സെൻറെർ ആൻഡ് റോയൽ സ്യുട്ട് ഹോട്ടലിൽ വെച്ച് ആദരണീയനായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്‌കാര സമർപ്പണം നടത്തുന്നതാണ്. കൂടാതെ കേരളത്തിലെ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
പ്രസ്സ് മീറ്റിൽ ഒഐസിസി ഭാരവാഹികൾ ആയ
പ്രസിഡണ്ട് വർഗീസ് പുതുകുളങ്ങര, വർഗീസ് ജോസഫ് മാരാമൻ, ജോയ് ജോൺ തുരുത്തികര, സുരേഷ് മാത്തൂർ , പബ്ലിസിറ്റി കൺവീനർ എം എ നിസ്സാം എന്നിവർപങ്കെടുത്തു .








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്