രാജ്യത്തെ ഡെലിവറി വ്യവസായ മേഖലയിൽ നിയന്ത്രണ പരിഷ്കരണങ്ങൾ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ സജീവമാക്കി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ. സുതാര്യത വർദ്ധിപ്പിക്കാനും ഉപഭോക്തൃ വിവരങ്ങൾ സംരക്ഷിക്കാനും ന്യായമായ മത്സരം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
നിയമ പരിഷ്കരണത്തിന്റെ ലക്ഷ്യങ്ങൾ:
- പൊതുവായ നിയമ ചട്ടക്കൂട്: ഡെലിവറി മേഖലക്കായി ഏകീകൃതമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കും.
- സുതാര്യതയും ഉപഭോക്തൃ സംരക്ഷണവും: സേവന നിലവാരം, സുതാര്യത, ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ, പരാതികൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ സംവിധാനങ്ങൾ ഉറപ്പാക്കും.
- നിക്ഷേപക സൗഹൃദ അന്തരീക്ഷം: നിക്ഷേപകരെ ആകർഷിക്കുന്നതിനായി കൂടുതൽ സുതാര്യമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കും.
പുതിയ നിയമങ്ങളെക്കുറിച്ച് ഡെലിവറി കമ്പനി ജീവനക്കാരെ ബോധവത്കരിക്കുന്നതിനായി കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. മന്ത്രിയുടെ ഈ നീക്കത്തോട് പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്ന് ഡെലിവറി കമ്പനി പ്രതിനിധികൾ അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്