കുവൈറ്റിലെ ആരോഗ്യ സംവിധാനം സുസ്ഥിരമാണെന്നും മരുന്നുകളുടെ വിതരണത്തിൽ യാതൊരു പ്രശ്നവുമില്ലെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . രാജ്യത്തെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാണെന്നും ആവശ്യമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു .
ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധി മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ-മുതൈരിയും മറ്റ് ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. പ്രാദേശിക സംഭവവികാസങ്ങൾക്കിടയിൽ തുടർച്ചയായ ആരോഗ്യ സേവന വിതരണം ഉറപ്പാക്കുന്നതിനുള്ള അടിയന്തര തയ്യാറെടുപ്പ് പദ്ധതികളും നിലവിലുള്ള മുൻകരുതൽ നടപടികളും യോഗം അവലോകനം ചെയ്തു.
രോഗികൾക്ക് ആവശ്യമായ എല്ലാ മരുന്നുകളും ഫാർമസികളിലും ആശുപത്രികളിലും ധാരാളം ശേഖരമുണ്ടെന്നും, എത്രയും വേഗം ആവശ്യമായ എല്ലാ മെഡിക്കൽ സപ്ലൈകളും എത്തിക്കാൻ സർക്കാർ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി .
കുവൈറ്റിലെ ആരോഗ്യ സംവിധാനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും, രോഗികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ എല്ലാ ആവശ്യ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്