കുവൈറ്റ് മുവാറ്റുപുഴ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ പ്രദേശത്ത് നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് കെ.എം.എ സൗഹൃദ കൂട്ടായ്മ. കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി മുവാറ്റുപുഴ പ്രവാസികളുടെ കലാ സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ സജീവ ഇടപെടൽ നടത്താൻ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. ജലീബിലുള്ള ഇക്കായിസ് റെസ്റ്റോറൻറിൽ മാർച്ച് 14 ന് സംഘടിപ്പിച്ച പരിപാടിയിൽ സൗഹൃദം പുതുക്കുന്നതിന്നും, ഗൃഹാതുരത്വ ഓർമകൾ പങ്കുവെക്കുന്നതിനും ഇഫ്താർ സംഗമം വേദിയായി. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ആസാദ് മുണ്ടപ്പിള്ളിക്ക് കൂട്ടായ്മ യാത്രയയപ്പ് നൽകി.
കുവൈറ്റ് മുവാറ്റുപുഴ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി