കുവൈറ്റിൽ ഈ ആഴ്ച ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 3, 4 തീയതികളിൽ (ചൊവ്വ, ബുധൻ) ഉപരിതല ന്യൂനമർദ്ദം അനുഭവപ്പെടുന്നതു മൂലം ചൂടുള്ള വായു കാറ്റിനൊപ്പം എത്തുകയും ചില പ്രദേശങ്ങളിൽ പൊടികാറ്റുമൂലം ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറയുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചു .
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദിവസത്തെ കാലാവസ്ഥ ചൂടും പൊടിക്കാറ്റും നിറഞ്ഞതായിരിക്കും. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് 20 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 39 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രാത്രിയിൽ ചൂട് കുറയുകയും, കാറ്റ് 20 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശുകയും ചെയ്യും. കടൽ തിരമാലകൾ 3 മുതൽ 7 അടി ഉയരത്തിൽ എത്താൻ സാധ്യതയുണ്ട്. പരമാവധി താപനില 27 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
പൊടിക്കാറ്റ്, ദൃശ്യപരത കുറവ് എന്നിവയെ തുടർന്ന് യാത്രക്കാരും പൊതുജനങ്ങളും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക കാലാവസ്ഥാ റിപ്പോർട്ടുകൾ നിരന്തരം പരിശോധിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു