ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ
വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2024 ഏപ്രിൽ മാസം. 26,27 വെള്ളി ,ശനി തീയതികളിൽ ഭക്ത്യദരപൂർവ്വം കൊണ്ടാടി. ഏപ്രിൽ 26 വെള്ളിയാഴ്ച അബ്ബാസിയയിൽ രാവിലെ 7 നു പ്രഭാത നമസ്കാരം തുടർന്നു വിശുദ്ധ കുർബ്ബാന ബഹു .ഇടവക വികാരി ഫാ .ജോൺ ജേക്കബിന്റെ കാർമികത്വത്തിൽ മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം , നേർച്ചവിളമ്പ് എന്നിവയോടെ നടത്തപ്പെട്ടു .
27 നു ശനിയാഴ്ച 6:30 സന്ധ്യ നമസ്കാരത്തെ തുടർന്നു വിശുദ്ധ കുർബ്ബാന ,മധ്യസ്ഥപ്രാർത്ഥന ,ആശിർവാദം ,നേർച്ചവിളമ്പ് എന്നിവയോടുകൂടിയും നടത്തപ്പെട്ടു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ