സ്നേഹതീരം വാട്സാപ്പ് കൂട്ടായ്മ
” ഗാന തരംഗിണി – 2025 “
സംഘടിപ്പിച്ചു.
സാമൂഹിക പ്രവർത്തകൻ പി.എം.നായർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് അഡ്മിൻ മുസ്തഫ.പി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകരായ അജ്മൽ വേങ്ങര, മുബാറക്ക് കാമ്പ്രത്ത്, വോയ്സ് കുവൈറ്റ് ചെയർമാൻ പി.ജി.ബിനു, പ്രോഗ്രാം കോർഡിനേറ്റർമാരായ സന്തോഷ്.ടി.നായർ, ഹക്കീം, ജെസ്സി ജോർജ്, വോയ്സ് കുവൈത്ത് വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ, ശ്രീകുമാർ പിള്ള, എ.കെ.ഹുസൈൻ, ബൈജു കുമാർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
തുടർന്ന് പ്രശസ്ത മജീഷ്യൻ കെ.പി.ആർ എന്ന് അറിയപ്പെടുന്ന അബ്ദുൽ റഹ്മാൻ അവതരിപ്പിച്ച മാജിക്ക് ഷോ, അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, വിവിധ നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
കോർഡിനേറ്റർമാരായ സന്തോഷ്.ടി.നായർ, ഹക്കീം, ജെസ്സി ജോർജ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗങ്ങൾ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
അഡ്മിൻ സുജി സ്വാഗതവും അഡ്മിൻ സൂസമ്മ മാത്യു നന്ദിയും പറഞ്ഞു
More Stories
സ്കൂളുകളിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ച് കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം
സാൽമിയ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു
ഭാരതത്തിന്റെ സാംസ്കാരികതയുടെ അംബാസിഡര്‍മാരാണ് പ്രവാസികള്‍ – എം.പി. ക്യാപ്റ്റന്‍ ബ്രിജേഷ് ചൗത