കുവൈറ്റ് സിറ്റി: കുവൈറ്റിലെ മൊബൈൽ ഫുഡ് ട്രക്ക് (ഭക്ഷണ വണ്ടി) ഉടമകൾക്ക് പുതിയ നിർദ്ദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം (MCI) രംഗത്ത്. രാജ്യത്തെ ഭക്ഷ്യ സുരക്ഷയും നിയമപരമായ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി ലൈസൻസുകൾ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുന്ന നടപടി മന്ത്രാലയം കടുപ്പിച്ചു.
സ്മാർട്ട് ലൈസൻസ് നിർബന്ധം
എല്ലാ ഫുഡ് ട്രക്ക് ലൈസൻസ് ഉടമകളും മന്ത്രാലയത്തിൻ്റെ വെബ്സൈറ്റായ ‘കൊമേഴ്‌സ്യൽ രജിസ്ട്രി പോർട്ടൽ’ വഴി സ്മാർട്ട് ലൈസൻസ് നിർബന്ധമായും നേടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഈ സ്മാർട്ട് ലൈസൻസിൽ എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും ഉൾക്കൊള്ളുന്നതിനാൽ ഇത് എളുപ്പത്തിൽ ഇലക്ട്രോണിക് ആയി പരിശോധിക്കാൻ സാധിക്കും.
ലൈസൻസ് വാഹനത്തിൽ വ്യക്തമായ രീതിയിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കാനുള്ള അവസാന തീയതിയായി ഡിസംബർ 31, 2025 നിശ്ചയിച്ചിട്ടുണ്ട്.
നിർദ്ദേശങ്ങൾ അനുസരിച്ച് ലൈസൻസ് നേടുന്നതിനോ, വാഹനത്തിൽ ശരിയായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനോ വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ ലൈസൻസ് ഉടമകളും സമയപരിധിക്കുള്ളിൽ പുതിയ നിബന്ധനകൾ പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ