ന്യൂസ് ബ്യൂറോ ,കുവൈറ്റ്
കുവൈറ്റ് സിറ്റി :കുവൈറ്റിൽ വാരാന്ത്യത്തിൽ വീണ്ടും പൊടി നിറഞ്ഞ കാലാവസ്ഥ. പൊടി ഉയരാനും ദൃശ്യപരത കുറയാനും കാരണമാകുന്ന മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ കാറ്റ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുവൈറ്റിനെ ബാധിക്കുമെന്നും വാരാന്ത്യത്തിൽ ഇത് തുടരുമെന്നും കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ യാസർ അൽ-ബ്ലൂഷി പറഞ്ഞു. തിങ്കളാഴ്‌ച കുവൈത്തിൽ വീശിയടിക്കുന്ന “കടുത്ത പൊടിക്കാറ്റിനെ” കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിലെ കാലാവസ്ഥ 41 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ളതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ശക്തമായ കാറ്റ് വെള്ളി, ശനി ദിവസങ്ങളിൽ ആറടി വരെ ഉയർന്ന തിരമാലകൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.
More Stories
I DAK-ന്റെ 5-ാം അന്താരാഷ്ട്ര ശാസ്ത്രീയ സിംപോസിയം വിജയകരമായി നടത്തി
വെള്ളിയാഴ്ച വരെ കുവൈറ്റിൽ ശക്തമായ കാറ്റും, പൊടിക്കാറ്റും, അസ്ഥിരമായ കാലാവസ്ഥയും തുടരും
ഹലാ ഇവൻസ് സിറ്റി ഗ്രൂപ്പ് കമ്പനി അക്കാദമീസ് & സ്കൂൾസ് സോക്കർ കാർണിവൽ വെള്ളി ശനി ദിവസങ്ങളിൽ