മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്താ ഭദ്രാസനത്തിലെ പ്രമുഖ വൈദികനും വിദ്യാഭ്യാസ വിചക്ഷണനുമായ റവ. ഫാ. ജോർജ്ജ് സി. വറുഗീസ് നിര്യാതനായി. ഇടവക വികാരി, ഭദ്രാസന സെക്രട്ടറി, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
നിലവിൽ കൽക്കത്താ ഭദ്രാസനത്തിന്റെ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘം (ഓർത്തഡോക്സ് ക്രിസ്ത്യൻ വൈദികസംഘം – OCVS) സെക്രട്ടറി, റൂർക്കല സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക വികാരി, ഒപ്പം റൂർക്കല എംജിഎം ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പൽ എന്നീ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.
2009 മുതൽ 2012 വരെയുള്ള കാലയളവിൽ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹവികാരി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കുവൈറ്റിലെ മലയാളി ഓർത്തഡോക്സ് സമൂഹത്തിന്റെ ആത്മീയ-സാമൂഹിക മേഖലകളിൽ അദ്ദേഹത്തിന്റെ സേവനം ശ്രദ്ധേയമായിരുന്നു.
ഭദ്രാസനത്തിനും ഇടവക സമൂഹത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ഒരുപോലെ നഷ്ടമാണ് ഫാ. ജോർജ്ജ് സി. വറുഗീസിന്റെ വിയോഗം. അദ്ദേഹത്തിന്റെ കബറടക്ക ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായി സഭാ അധികൃതർ അറിയിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി