ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ശൈഖ് അബ്ദുല്ല അൽ-സലേം കൾച്ചറൽ സെൻ്റർ സ്‌പേസ് മ്യൂസിയം, മാർച്ച് 11 തിങ്കളാഴ്ച, നടപ്പുവർഷത്തെ റമദാൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് മ്യൂസിയത്തിനകത്തും പ്ലാനറ്റോറിയത്തിലെ റിയാലിറ്റി സിമുലേഷനുകളിലൂടെയും നടത്തിയ കണക്കുകൂട്ടലുകൾ വഴിയാണ് നിർണ്ണയിച്ചത്.
കേന്ദ്രത്തിൻ്റെ ഉപകരണങ്ങളുടെ കണക്കുകൂട്ടലുകളുടെയും അനുകരണങ്ങളുടെയും അടിസ്ഥാനത്തിൽ, 30 ദിവസത്തെ റമദാൻ കാലയളവ് പൂർത്തിയാകുമ്പോൾ, ഈദുൽ ഫിത്തറിൻ്റെ ആദ്യ ദിവസം ഏപ്രിൽ 10 ന് ആയിരിക്കുമെന്ന് പ്രവചിച്ചതായി ജ്യോതിശാസ്ത്ര മ്യൂസിയത്തിൻ്റെ സൂപ്പർവൈസർ ഖാലിദ് അൽ-ജമാൻ ‘കുന’യെ അറിയിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി