കുവൈറ്റ്: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ (Federation of Indian Registered Associations) കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിച്ചു. പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അൽ നഹീൽ ക്ലിനിക് അഡ്മിനിസ്‌ട്രേഷൻ മാനേജർ വിജിത്ത് വി നായർ ഉദ്‌ഘാടനം ചെയ്തു.
പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിക്കുകയും അഭിഭാഷകനെ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ഒക്ടോബർ 23, വ്യാഴാഴ്ച അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന പരിപാടിക്ക് പ്രശസ്ത കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കി നേതൃത്വം നൽകി.
പി.എൽ.സി കുവൈറ്റ് ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ സ്വാഗതവും ട്രഷറർ രാജേഷ് ഗോപി നന്ദിയും രേഖപ്പെടുത്തി. എൺപതോളം പേർ പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ സൗജന്യമായി നിയമോപദേശം തേടുകയും തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ലീഗൽ ക്ലിനിക് വഴി സാഹചര്യവും ലഭിച്ചു. കോടതി വഴി നിയമ നടപടികൾ ആരംഭിക്കാനുള്ള വിഷയങ്ങളിൽ തുടർ സഹായവും ലീഗൽ സെൽ ഉറപ്പാക്കിയിട്ടുണ്ട്





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല