ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെന്റ്.തോമസ് ഓർത്തഡോക്സ് പഴയപള്ളി യുവജനപ്രസ്ഥാനം ഓണാഘോഷത്തിന്റെ (തിരുവോണപുലരി:2022) കൂപ്പണിന്റെ പ്രകാശന കർമ്മം തിരുവോണ പുലരി:2022 കൺവീനർ അരുൺ തോമസിൽ നിന്നും ഏറ്റുവാങ്ങി പഴയപള്ളി ഇടവക വികാരി റവ.ഫാ.എബ്രഹാം പി.ജെ. നിർവ്വഹിച്ചു.
ആദ്യവില്പനയുടെ ഉദ്ഘാടനം യുവജനപ്രസ്ഥാനം ട്രഷറർ ബൈജു എബ്രഹാം ഇടവക ആക്റ്റിംഗ് ട്രഷറർ ബോബൻ ജോർജ് ജോണിനു നല്കി നിർവഹിച്ചു.
സെൻ്റ്.പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി വിനോദ് ഇ വർഗീസ്,യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു,സെക്രട്ടറി മനു ബേബി, കമ്മറ്റി അംഗങ്ങളായ ഷെറിൻ എം.ഡാനിയേൽ,ആകാശ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ