October 14, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

OCYM കുവൈറ്റ് സോണൽ KYPL ക്രിക്കറ്റ് ടൂർണമെന്റ്: സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനം ജേതാക്കൾ

കുവൈറ്റ് സിറ്റി: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (OCYM) കുവൈറ്റ് സോണലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് കുവൈറ്റ് യൂത്ത് പ്രീമിയർ ലീഗ് (KYPL) ക്രിക്കറ്റ് ടൂർണമെന്റിൽ സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനം കിരീടം നേടി. 2026 ഒക്ടോബർ 9 വെള്ളിയാഴ്ച സാൽമിയയിലെ ബുളവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മഹാ ഇടവക ജേതാക്കളായത്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് ഇടവക ടീമിനെയും രണ്ടാം മത്സരത്തിൽ സെന്റ് ബേസിൽ ഇടവക ടീമിനെയും പരാജയപ്പെടുത്തിയാണ് മഹാ ഇടവക ഫൈനലിലേക്ക് യോഗ്യത നേടിയത്. തുടർന്ന് നടന്ന കലാശപ്പോരാട്ടത്തിൽ സെന്റ് തോമസ് പഴയ പള്ളി ടീമിനെ നേരിട്ട സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക, ഉജ്ജ്വല വിജയം കരസ്ഥമാക്കി ടൂർണമെന്റ് ചാമ്പ്യന്മാരാവുകയായിരുന്നു.

വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പ് ട്രോഫി കുവൈറ്റ് സോണൽ പ്രസിഡന്റും സെന്റ് ബേസിൽ ഇടവക വികാരിയുമായ റവ. ഫാ. അജു കെ. വർഗീസ്, സെന്റ് തോമസ് പഴയ പള്ളി വികാരി റവ. ഫാ. കെ.ഐ. വർഗീസ്, മഹാ ഇടവക അസോസിയേറ്റ് വികാരി റവ. ഫാ. ബിജു ഡാനിയേൽ, സെന്റ് സ്റ്റീഫൻസ് ഇടവക വികാരി റവ. ഫാ. ജെഫിൻ വർഗീസ് എന്നിവർ ചേർന്ന് മഹാ ഇടവക ടീമിന് സമ്മാനിച്ചു.

ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാരങ്ങളും മഹാ ഇടവക താരങ്ങൾ സ്വന്തമാക്കി. ജിജോ ജെയിംസ് (മാൻ ഓഫ് ദി ടൂർണമെന്റ്, ടോപ് സിക്സർ), ലിജിൻ പി. വർഗീസ് (ടോപ് സ്കോറർ ഓഫ് ദി ടൂർണമെന്റ്), ദീപു ഇട്ടി (ടോപ് വിക്കറ്റ് ടേക്കർ ഓഫ് ദി ടൂർണമെന്റ്) എന്നിവർ വ്യക്തിഗത നേട്ടങ്ങളിലൂടെ ടീമിന്റെ വിജയത്തിന് മാറ്റുകൂട്ടി.

ക്യാപ്റ്റൻ അനിൽ വർഗീസ്, വൈസ് ക്യാപ്റ്റൻ സിബു എബ്രഹാം എന്നിവരുടെ നായകത്വത്തിൽ അനു വർഗീസ്, ലിജു തോമസ്, സിനിൽ ചാണ്ടി, ജോമോൻ കോട്ടവിള, ബിനു ജോർജ്ജ്, ഷാജു പാലക്കമണ്ണിൽ, ലിജിൻ പി. വർഗീസ്, ജിജോ ജെയിംസ്, ദീപു ഇട്ടി, അനീഷ് വർഗീസ്, ജോജി എം. കോശി, സച്ചിൻ സന്തോഷ്, ദീപ് ജോൺ എന്നിവരടങ്ങുന്ന സംഘമാണ് മഹാ ഇടവകയ്ക്കായി ഗ്രൗണ്ടിലിറങ്ങി മികച്ച വിജയം കൈവരിച്ചത്.

error: Content is protected !!