Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി :തിരുവനന്തപുരം പ്ലാമൂട് സ്വദേശി കുവൈത്തിൽ നിര്യാതനായി.
പ്ലാൻതോട്ടത്തിൽ പി ജി ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും ഏക മകൻ ചാൾസ് ചാക്കോ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയും ഉടൻ തന്നെ മുബാറക്ക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിക്കും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
അൽ അമനാ കമ്പനിയിലെ ഉദ്യോസ്ഥൻ ആയിരുന്നു.
ഭാര്യ ആൻ ജേക്കബ് (അൽ-മുല്ലാ),ഏക മകൻ കോളിൻ ചാൾസ് ചാക്കോ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ മനോജ് മാവേലിക്കരയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല