March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

രജത ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങി എൻ.എസ്.എസ് കുവൈറ്റ് ; 149-ാമത് മന്നം ജയന്തി ആഘോഷം നാളെ (06/02/26)

149-ാമത് മന്നം ജയന്തി – രജത ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങി എൻ.എസ്.എസ് കുവൈറ്റ്.ഭാരതകേസരി ശ്രീ. മന്നത്ത് പത്മനാഭന്റെ 149-ാമത് ജയന്തിയും, നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) കുവൈറ്റിന്റെ 25-ാം വാർഷിക ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവുമായ “പത്മനാഭം 2026” നാളെ ഫെബ്രുവരി 6-ന്, വെള്ളിയാഴ്ച, അബ്ബാസിയയിലെ Aspire Indian International School-ൽ വച്ച് സംഘടിപ്പിക്കും.

ഇതിനോടനുബന്ധിച്ച് ഈ വർഷത്തെ മന്നം എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും വാഗ്മിയുമായ രാജീവ് ആലുങ്കൽ, ലോകപ്രശസ്ത പാചകവിദഗ്ധനും RCP റെസ്റ്റോറന്റ് ശൃംഖലയുടെ സ്ഥാപകനുമായ ഷെഫ് സുരേഷ് എസ്. പിള്ള, അൽ-റാഷിദ് ഇന്റർനാഷണൽ ഷിപ്പിംഗ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും നാല് പതിറ്റാണ്ടിലേറെയായി കുവൈറ്റിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ശ്രീ. പ്രദീപ് മേനോൻ എന്നിവരാണ് അവാർഡിന് അർഹരായവർ. അവാർഡുകൾ ഫെബ്രുവരി 6-ന് നടക്കുന്ന മന്നം ജയന്തി സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യും.

വെള്ളിയാഴ്ച രാവിലെ 10:30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ കുവൈറ്റിൽ നിന്നും കേരളത്തിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ വിരുന്നിന് ശേഷം 1:30ന് സാംസ്കാരിക സമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ ശ്രീ. രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് തെന്നിന്ത്യയിലെ പ്രമുഖ പിന്നണി ഗായകരായ അനൂപ് ശങ്കർ, അഞ്ജു ജോസഫ്, വിഷ്ണു വർദ്ധൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നു നടക്കും.
വാർത്താസമ്മേളനത്തിൽ എൻ.എസ്.എസ് കുവൈറ്റ് പ്രസിഡന്റ് ശ്രീ. എൻ. കാർത്തിക് നാരായണൻ, ജനറൽ സെക്രട്ടറി ശ്രീ. അനീഷ് പി. നായർ, ട്രഷറർ ശ്രീ. ശ്യാം ജി. നായർ, വനിതാ സമാജം കൺവീനർ ശ്രീമതി ദീപ്തി പ്രശാന്ത്, രക്ഷാധികാരി ശ്രീ. കെ.പി. വിജയകുമാർ, വെൽഫെയർ കൺവീനർ ശ്രീ. പ്രബീഷ് എം.പി., ജോയിന്റ് സെക്രട്ടറിമാരായ ശ്രീ. മധു വെട്ടിയാർ, ശ്രീ. അനീഷ് ശിവൻ, കൾച്ചറൽ പ്രോഗ്രാംസ് കൺവീനർ ശ്രീ. നിഷാന്ത് മേനോൻ, ഉപദേശക സമിതി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ സമാജം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!