ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കുവൈത്ത് റീജനിന്റെ 29-ാമത് സ്റ്റോർ സാൽമിയ ബ്ലോക്ക് 10 ൽ പ്രവർത്തനം ആരംഭിച്ചു. ജാസിം മുഹമ്മദ് ഖമീസ് അൽഷറഫ്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജനൽ
ഡയറക്ടർ അയ്യൂബ് കച്ചേരി എന്നിവർ ചേർന്നാണ് സ്റ്റോർ ഉദ്ഘാടനം
നിർവഹിച്ചത് . സി.ഇ.ഒ മുഹമ്മദ് സുനീർ, ആർ.ഒ തെഹസീർ അലി, സി.ഒ.ഒ
റഹിൽ ബാസിം എന്നിവരും ജീവനക്കാരും പങ്കെടുത്തു. സാൽമിയ
ബ്ലോക്ക് 10ൽ പ്രവാസികൾ ഏറെയുള്ള റെസിഡൻഷ്യൽ ഏരിയക്കുള്ളിലാണ് പുതിയ സ്റ്റോർ. ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വസ്തുക്കൾ വാങ്ങാനും കഴിയും.
ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേകം
തെരഞ്ഞെടുത്ത വസ്തുക്കളുടെ വലിയനിര സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.
വ്യക്തികൾക്കും കുടുംബങ്ങൾക്കും സാധനങ്ങൾ വാങ്ങാനും ഷോപ്പിങ്
ആസ്വദിക്കാനുമാകും. കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ
വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്റ്റോർ. ഒരു ബ്രാൻഡ്എന്ന നിലയിൽ കുവൈത്ത് വിപണിയിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്
പ്രശസ്തിയും വിശ്വാസ്യതയും ഉണ്ടെന്നും എന്നും ഉപഭോക്താക്കളുടെ
ഏറ്റവും ഇഷ്ടപ്പെട്ട റീട്ടെയിലറായി തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ