May 14, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇടുക്കി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ

ഇടുക്കി അസോസിയേഷൻ കുവൈറ്റ് വാർഷിക പൊതുയോഗം നടത്തി. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് എബിൻ തോമസ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് സ്വാഗതം ആശംസിച്ചു. വിമൻസ് ഫോറം ചെയർപേഴ്സൺ രാജി ഷാജി മാത്യു ആശംസകൾ അർപ്പിച്ചു. ട്രഷർ ബിജോ ജോസഫ് കഴിഞ്ഞ വർഷത്തെ സാമ്പത്തിക റിപ്പോർട് അവതരിപ്പിച്ചു. ജോബിൻസ് ജോസഫ് അവതരിപ്പിച്ച വാർഷിക റിപ്പോർട്ട്‌ ജനറൽ ബോഡി അംഗീകരിച്ചു.
അസോസിയേഷന്റെ പുതിയ ഭാരവാഹികളായി ബിനു ആഗ്നൽ ജോസ് ( പ്രസിഡന്റ് ), അനീഷ് പ്രഭാകരൻ ( വൈസ് പ്രസിഡന്റ് ), ജോമോൻ പി ജേക്കബ് ( ജനറൽ സെക്രട്ടറി), ജോബിൻസ് ജോസഫ് ( ജോയിന്റ് സെക്രട്ടറി ), ബിജു ജോസ് ( ട്രഷറർ), ജോൺലി തുണ്ടിയിൽ ( ജോയിന്റ് ട്രഷറർ ), ഭവ്യ അനൂപ് ( വിമൻസ് ഫോറം ചെയർപേഴ്സൺ ), എബിൻ തോമസ് ( അഡ്വൈസറി ബോർഡ് ചെയർമാൻ ) എന്നിവരെ തിരഞ്ഞെടുത്തു.

ജിജി മാത്യുവും ബാബു പാറയാനിയും തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. 20 വർഷം പൂർത്തിയാക്കിയ സംഘടനയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ എല്ലാ മുൻ ഭാരവാഹികളെയും നന്ദിയോടെ അനുസ്മരിച്ചു.
സംഘടനയുടെ പുരോഗതിക്ക് വേണ്ടി നൂതന പദ്ധതികളുമായി കരുത്തോടെ കരുതലോടെ മുന്നോട്ട് തുടരുമെന്ന് പ്രസിഡന്റ് ബിനു ആഗ്നൽ തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിക്കുകയും എല്ലാവരുടെയും നിസ്വാർത്ഥ സഹകരണം ആവശ്യപ്പെടുകയും ചെയ്തു.
സ്നേഹവിരുന്നിന് ശേഷം യോഗം സമാപിച്ചു.

error: Content is protected !!