ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ -നൈറ്റ്ങ്ഗേൾസ് ഓഫ് കുവൈറ്റിന്റെ 2025-2026 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തു.അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽവച്ചു നടന്ന പൊതുയോഗത്തിൽ പ്രസിഡൻ്റ് സിറിൽ ബി മാത്യു അധ്യക്ഷത വഹിച്ചു.
മിസ്റ്റർ. റോയ് യോഹന്നാൻ (രക്ഷധികാരി), സിജുമോൻ തോമസ് (പ്രസിഡന്റ്),പ്രഭ രവീന്ദ്രൻ (വൈസ് പ്ര സിഡന്റ്),ടീന സൂസൻ തങ്കച്ചൻ (ജനറൽ സെക്രട്ടറി),ഷൈജു രാജൻ (ജോയിന്റ് സെക്രട്ടറി),ട്രീസ അബ്രഹാം (ട്രഷറർ),മിഥുൻ എബ്രഹാം(ജോയിന്റ് അക്കൗണ്ട്സ്), എന്നിവരാണ് പുതിയ വർഷത്തെ ഭാരവാഹികൾ.
കോർ കമ്മിറ്റി ഭാരവാഹികളായി സിറിൽ ബി മാത്യു, സുമി ജോൺ, സൗമ്യ എബ്രഹാം, സുധീഷ് സുധാകർ, എബി ചാക്കോ തോമസ്, സോബിൻ തോമസ്, നിധീഷ് നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു. ഓഡിറ്റർസ് ആയി ബിന്ദു തങ്കച്ചൻ, ഡാൻറ്റിസ് തോമസ് എന്നിവർ നിയമിക്കപ്പെട്ടു. പ്രോഗ്രാം കമ്മിറ്റിയിലേക് സീമ ഫ്രാൻസിസ്, റോഷൻ മെറിൻ,പീറ്റർ മമ്പിള്ളി, സോണിയ ജോസ് എന്നിവരെ തിരഞ്ഞെടുത്തു.
മെമ്പർ ഷിപ് കമ്മിറ്റിയിലേക് സോണിയ തോമസ്, ഷെറിൻ വർഗീസ്, റോജിഷ് സ്കറിയാ, ക്രിസ്റ്റീന ചോതറയിൽ, പ്രീത തോമസ് എന്നിവരെ തിരഞ്ഞെടുത്തു. പബ്ലിക് റിലേഷൻ ആൻഡ് മീഡിയ കമ്മിറ്റിയിലേക് ഷീജ തോമസ്, ജിമ്മികുര്യാക്കോസ്, ഡെന്നി തോംസൺ, ദീപക് തോമസ്,അനു സിറിൽ എന്നിവരെ തിരഞ്ഞെടുത്തു. സോഷ്യൽ വെൽ ഫെയർ കമ്മിറ്റിയിലേക് ബിന്ദുമോൾ സുഭാഷ്, വിധു റോസ്, ജസ്റ്റിൻ സേവ്യർ, അനീഷ് കെ മോഹനെയും തിരഞ്ഞെടുത്തു.
ആർട്സ് ആൻഡ് സ്പോർട്‌സ് കമ്മിറ്റിയിലേക് ശരത് കുമാർ, തംസീത് പറ്റില്ലത്തു, ഹരീഷ് പറൊക്കോട്ടു വീട്ടിൽ, ലിജോ ജോൺ, ചിന്നപ്പ ദാസ് എന്നിവരെയും നിയമിക്കപ്പെട്ടു. യോഗത്തിൽ സ്ഥാനമൊഴിയുന്ന ജോയിന്റ് ട്രഷറർ ഡെന്നി തോംസൺ സ്വാഗതപ്രസംഗവും വാർഷിക റിപ്പോർട്ട് സെക്രട്ടറി ട്രീസ എബ്രഹവും അവതരിപ്പിച്ചു.ശ്രീമതി സുമി ജോൺ വാർഷിക കണക്ക് അവതരിപ്പിക്കുകയും യോഗത്തിൽ പങ്കെടുത്തഎല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
ടീന സൂസൻ തങ്കച്ചൻ
(സെക്രട്ടറി)





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല