കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സെൻട്രൽ കമ്മിറ്റിയുടെ 2024_25 വർഷത്തിലെ ജനറൽബോഡി യോഗവും,പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെ.കെ.എം.എ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ യോഗം ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സ്വാഗതവും, പ്രസിഡണ്ട് കെ. ബഷീർ അധ്യക്ഷതയും വഹിച്ച യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അഡ്മിനിസ്ട്രേഷൻ സെക്രട്ടറി സുൽഫിക്കർ എം.പിയും,സാമ്പത്തിക റിപ്പോർട്ട് പ്രെസെന്റേഷനിലൂടെ കേന്ദ്ര ട്രഷറർ മുനീർ കുനിയയും അവതരിപ്പിച്ചു . വർക്കിംഗ് പ്രസിഡന്റുമാരായ ഒ.പി ശറഫുദ്ധീൻ, കെ.സി റഫീഖ്, എച്ച്.എ അബ്ദുൽ ഗഫൂർ, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കാതിരി, വൈസ് പ്രസിഡന്റുമാരായ നിസാം നാലകത്ത്, ജാഫർ പി.എം എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. അഷ്‌റഫ് കെ.കെ ഖിറാഅത്ത് നിർവഹിച്ചു.
കഴിഞ്ഞ പ്രവത്തന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച 15 ബ്രാഞ്ചുകളെയും, 3 സോണലുകളെയും കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. 2026_2027 പ്രവർത്തന വർഷത്തിന്റെ തുടക്കത്തിൽ തന്നെ മെമ്പർഷിപ് കാമ്പയിനിൽ വ്യക്തിപരമായിട്ട് ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത്, “ഹണ്ട്രഡ് ക്ലബ് ഹീറോസ്” എന്ന ക്ലബ്ബിൽ അംഗങ്ങളായ പ്രവർത്തകരെ, പരിപാടിയിൽ ആദരിച്ചു. വർക്കിംഗ് പ്രസിഡന്റ് എച്ച്.എ ഗഫൂർ ഈ പരിപാടിക്ക് നേതൃത്വം നൽകി .
പുതിയ വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ രായിൻ കുട്ടി ഹാജി നിയന്ത്രിച്ചു. മൂന്ന് സോണൽ പ്രസിഡന്റുമാർ അനുവാതകരായും,ജനറൽ സെക്രട്ടറിമാർ അനുമോദകരായും അവതരിപ്പിച്ച പാനൽ സദസ്സ് ഐക്യഖണ്ഠേനെ അംഗീകരിച്ചു.
പുതിയ ഭാരവാഹികൾ
കെ.സിദ്ധീഖ്(മുഖ്യ രക്ഷാധികാരി),അക്ബർ സിദ്ധിഖ്(രക്ഷാധികാരി),ഇബ്രാഹിം കുന്നിൽ(ചെയർമാൻ),കെ.ബഷീർ(വൈസ് ചെയർമാൻ),റഫീഖ്.കെ.സി(പ്രസിഡണ്ട്),സുൽഫിഖർ എം.പി(ജനറൽ സെക്രട്ടറി),മുനീർ കുനിയ (ട്രഷറർ), ബി.എം. ഇക്ബാൽ,എച്ച്.എ അബ്ദുൽ ഗഫൂർ,ഒ.പി ശറഫുദ്ധീൻ,സം സം റഷീദ് (വർക്കിംഗ് പ്രസിഡന്റുമാർ),നവാസ് കാതിരി (ഓർഗനൈസിംഗ് സെക്രട്ടറി),സയ്യദ് റഫീഖ്(ഓഡിറ്റർ), ഒ.എം.ഷാഫി, കെ.എച്ച് മുഹമ്മദ് കുഞ്ഞി, നിസാം നാലകത്ത്, അഷ്‌റഫ് മാങ്കാവ്,അസ്‌ലം ഹംസ,അബ്ദുൽ കലാം മൗലവി,ജാഫർ പി.എം, നൗഫൽ.എ.ടി, ഫിറോസ്.ടി, ശരീഫ്.പി.എം,അബ്ദുൽ ജബ്ബാർ ഗുർപുർ,ഷംസീർ നാസർ,അഹ്മദ് കല്ലായി (വൈസ് പ്രസിഡന്റുമാർ), ഹാരിസ്.പി.എം. (അഡ്മിൻ സെക്രട്ടറി), കെ.സി.കരീം(കമ്മ്യൂണിക്കേഷൻ സെക്രട്ടറി),മുഹമ്മദ് അലി കടിഞ്ഞിമൂല, ലത്തീഫ് എടയൂർ(ഫിനാൻസ് സെക്രട്ടറിമാർ),
പുതിയ കമ്മിറ്റിക്ക് സലീം പി.പി.പി,നയീം കാതിരി,ഷറഫുദ്ദീൻ വള്ളി,ബാദുഷ,സലീം റാവുത്തർ, ഹബീബ് റഹ്മാൻ,ഷാജിർ,ഇസ്മായിൽ,സാബിർ , യൂസഫ് മുനിയം, സുബൈർ പാറ്റയിൽ,അബ്ദുൽ റഷീദ്,ഗഫൂർ,അബ്ദുൽ റൗഫ്,അസീസ്,റൗഫ് എന്നിവർ ആശംസകൾ നേർന്നു.കേന്ദ്ര ജനറൽ സെക്രട്ടറി സുൽഫീഖർ എം.പിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി