ഈദ് അൽ-ഫിത്തറിനിടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള പ്രധാന ഷോപ്പിംഗ് മാളുകളിലെ നിരവധി എടിഎമ്മുകളിൽ പുതിയ കുവൈറ്റ് ദിനാർ നോട്ടുകൾ നിറയ്ക്കുമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു. ഈദ് സമ്മാനങ്ങൾക്കായി പുതിയ നോട്ടുകൾ തേടുന്നവരുടെ വർദ്ധിച്ചുവരുന്ന ആവശ്യത്തെത്തുടർന്നാണ് ഈ നീക്കം.
അവന്യൂസ് മാൾ, 350 മാൾ, അൽ കൗട്ട് മാൾ, ക്യാപിറ്റൽ മാൾ എന്നിവിടങ്ങളിൽ മാർച്ച് 25 മുതൽ ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം വരെ എടിഎം സേവനം ലഭ്യമാകുമെന്ന് സെൻട്രൽ ബാങ്ക് ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ, ഷെയേർഡ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനി (കെ-നെറ്റ്), പങ്കെടുക്കുന്ന മാളുകൾ എന്നിവയുമായി സഹകരിച്ചാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
പുതിയ കറൻസിക്കായുള്ള ഉപഭോക്ത്യ ആവശ്യം നിറവേറ്റുന്നതിനായി കുവൈറ്റ് ബാങ്കുകൾ 308 ശാഖകളും 101 എടിഎമ്മുകളും അനുവദിച്ചിട്ടുണ്ട്. ഈ സേവനങ്ങൾക്കുള്ള സ്ഥലങ്ങളും പ്രവർത്തന സമയവും പ്രഖ്യാപിച്ചിട്ടുണ്ട്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ