ന്യൂസ് ബ്യൂറോ, കുവൈറ്റ്1
കുവൈറ്റ് സിറ്റി : ആതുര ശുശ്രൂഷ രംഗത്തെ കുവൈറ്റിലെ മുൻനിര സ്ഥാപനമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻറെ പ്രവർത്തനം വിപുലപ്പെടുത്തുന്നു. ഗ്രൂപ്പിൻറെ അഞ്ചാമത് ശാഖ വെള്ളിയാഴ്ച മുതൽ ഖൈത്താനിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുസ്തഫ ഹംസ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഖൈത്താനിൽ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക ഉദ്ഘാടനം നിർവഹിക്കും. പത്തിലധികം രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ തദവസരത്തിൽ സന്നിഹിതരായിരിക്കുമെന്ന് ചെയർമാൻ കൂട്ടിച്ചേർത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ മൂന്നുമാസം എല്ലാ മെഡിക്കൽ കൺസൾട്ടേഷനുകൾക്കും ഒരു ദിനാർ മാത്രമേ ഫീസ് ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. അതോടൊപ്പം 12 ദിനാറിന് ബോഡി പാക്കേജും ലഭ്യമാണ് . മറ്റു സേവനങ്ങൾക്ക് 50% ഡിസ്കൗണ്ട് ഉണ്ട്. ഉടൻതന്നെ പുതിയ ശാഖകൾ അബ്ബാസിയയിലും ജഹറയിലും പ്രവർത്തനം ആരംഭിക്കുന്നുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഡോ: ബിജി ബഷീർ മറ്റ് മാനേജ്മെൻറ് പ്രതിനിധികൾ എന്നിവരും വാർത്ത സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.