നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (ശരദ് പവാർ വിഭാഗം ) യുടെ ദേശീയ വർക്കിംഗ് കമ്മിറ്റിയിലേക്ക് ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായ പ്രവാസി മലയാളിയും, തൃശ്ശൂർ സ്വദേശിയുമായ ബാബു ഫ്രാൻസീസിനെ പാർട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാർ എം.പി യുടെ നിർദ്ദേശ പ്രകാരം വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെയാണ് നിയമിച്ചത്. ദേശീയ വർക്കിംഗ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെ പാർട്ടിയും ഡൽഹി ഓഫീസിൽവെച്ച് സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അഡ്വ രാജീവ് ജാ , ഡൽഹി സ്റ്റേറ്റ് ന്യൂന പക്ഷ വിഭാഗം പ്രസിഡണ്ട്
അമൻ സാഹ്നി എന്നിവർ ചേർന്ന് സ്വീകരിച്ചു.

നിലവിൽ ബാബു ഫ്രാൻസീസ് , കേരള സർക്കാർ ,നോർക്ക- ലോക കേരള സഭയിൽ കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയാണ്. കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തക സമിതി അംഗമാണ് പ്രവാസി മലയാളിയായ ബാബു ഫ്രാൻസിസ്. പ്രവാസ ലോകത്തും, നാട്ടിലും, പാർട്ടിക്കൊപ്പം ഉറച്ച നിലപാടുകളും ശക്തമായ പ്രവർത്തനങ്ങളുമായി വിവിധ മേഖലകളിൽ നിറ സാന്നിധ്യമായ ബാബു ഫ്രാൻസീസിന്റെ പ്രവർത്തനങ്ങൾക്കുള്ള പാർട്ടിയിലെ അംഗീകാരമാണ് പുതിയ ചുമതല. കുവൈറ്റ് വിമാന താവളത്തിൽ വെച്ച് ഒ എൻ സി പി നാഷ്ണൽ ട്രഷറർ ബിജു സ്റ്റീഫൻ, ഒ എൻ സി പി
കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി, വൈസ് പ്രസിഡന്റ് പ്രിൻസ്
കൊല്ലപ്പിള്ളിൽ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്ന് ബാബു ഫ്രാൻസീസിനെ സ്വീകരിച്ച് അഭിനന്ദിച്ചു
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ