കുവൈറ്റ് സിറ്റി: മംഗഫിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ കറ്റാനം സ്വദേശി ജിബി ജോർജ് (42) ആണ് മരണപ്പെട്ടത്. മംഗഫ് ബ്ലോക്ക് നാലിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം.
കുവൈറ്റിലെ ‘ജനറൽ കോൺട്രാക്റ്റിങ് ഫോർ ബിൽഡിംഗ്’ എന്ന കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയും ഒരു മകനുമുണ്ട്. പരേതന്റെ മൃതദേഹം കുവൈറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെയും കമ്പനി അധികൃതരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല