April 27, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മഹാകവി കെ. വി. സൈമൺ സാർ രചിച്ച  ഗാനങ്ങളുമായ്  ” തേനിലും മധുരം “ഏപ്രിൽ 11ന് 

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :  കുവൈറ്റ്  ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി)  ആഭിമുഖ്യത്തിലും ഗുഡ്  ഏർത്ത് സഹകരണത്തിലും മഹാകവി കെ. വി. സൈമൺ സാർ രചിച്ച മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ” തേനിലും മധുരം ” ഏപ്രിൽ 11നു  വൈകിട്ട് ഏഴു മണി  മുതൽ  നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു .
എന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നതും ഏത് ജീവിത സാഹചര്യത്തിലും ആശ്വാസവും പ്രത്യാശയും കണ്ടെത്തുവാൻ ഇടയാക്കുന്നതും പഴയ തലമുറയിൽ നിന്നും കൈമാറി കിട്ടിയതുമായ   ഒട്ടനവധി  അർത്ഥവത്തായ ക്രിസ്തീയ ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ള അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമയാണ് കെ.വി .സൈമൺ സാർ .

കെ.ടി.എം.സി.സി,  കെ.സി.സി,  മെൻസ് വോയിസ്   ആൻഡ് കോറൽ സൊസൈറ്റി, യൂത്ത് കോറസ്  എന്നീ ഗായക സംഘത്തോടൊപ്പം കുവൈറ്റിലെ പ്രശസ്തരായ ഗായകരും  ഗാനങ്ങൾ ആലപിക്കും .
 
ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി സജു വാഴയിൽ തോമസ്, റോയി കെ.യോഹന്നാൻ ,വിനോദ് കുര്യൻ ,ഷിബു വി. സാം , ഷിജോ തോമസ് , റെജു  വെട്ടിയാർ ,ജീസ് ജോർജ് ചെറിയാൻ ,  തോമസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു