ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇറാഖിൽ കാണാതായ കുവൈറ്റി പൗരനെ മരിച്ച നിലയിൽ കണ്ടെത്തി.
ഇറാഖി ഗവർണറേറ്റിലെ അൽ-അൻബാറിൽ തിങ്കളാഴ്ച കാണാതായ കുവൈറ്റ് പൗരന്റെയും കുവൈറ്റിൽ താമസിക്കുന്ന സൗദി പൗരനായ
സുഹൃത്തിന്റെയും മൃതദേഹങ്ങൾ ഇറാഖ് അധികൃതർ കണ്ടെത്തി.
കുവൈറ്റ് അധികൃതർ ഇറാഖ് വിദേശകാര്യ മന്ത്രിയുമായി ഏകോപിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ വെളിപ്പെടുത്താൻ അന്വേഷണം തുടരുകയാണെന്നും വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് പറഞ്ഞു.കുവൈറ്റ് പൗരനെയും സൗദി സുഹൃത്തിനെയും ഇറാഖിൽ കാണാതായതായി നേരത്തെ വാർത്തകൾ വന്നിരുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ