August 15, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫോൺ വിളികളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ പുതിയ സംവിധാനമെന്ന പ്രചരണം വ്യാജം: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: ഫോൺ കോളുകളും സന്ദേശങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കുന്നതിനായി കുവൈറ്റിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി ഇത്തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

കൃത്യതയില്ലാത്തതും ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതുമായ വിവരങ്ങളും വ്യാജ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിവരങ്ങൾ കൈമാറുമ്പോഴും പങ്കുവെക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.

ആധികാരികവും കൃത്യവുമായ വിവരങ്ങൾക്കും വാർത്തകൾക്കും വേണ്ടി മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്രോതസ്സുകളെയും അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

error: Content is protected !!