കുവൈറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ,പ്രശസ്തരായ പത്തനംതിട്ട ജില്ല NRI അസോസിയേഷൻ അംഗങ്ങൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ് . മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് – ബഷീർ ബാത്ത,ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ എന്നിവർ ചേർന്ന് പത്തനംതിട്ട ജില്ല എൻ.ആർ.ഐ അസോസിയേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ അൻവർ സാരംഗ്, പ്രസിഡൻറ് അൻസാരി എ.എം, ജനറൽ സെക്രട്ടറി ഷമീർ റഹിം എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.
ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ അല്സായർ ഫ്രാൻഞ്ചൈസിംഗ്(എ എസ് എഫ് ,ഫൈവ് ഗയ്സ്,കരീബു കോഫി) സ്റ്റാഫുകൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലുടനീളമുള്ള ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ അംഗങ്ങൾക്ക് പ്രയോജനപെടുത്താം.
ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു. ഇത്തരം സേവനങ്ങൾക്ക് പരസ്പരം കൈകോർക്കൽ ഇരു കൂട്ടരുടെയും സാമൂഹിക പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.കൂടാതെ പത്തനംതിട്ട അസോസിയേഷൻ വൈസ് പ്രസിഡൻറ് ഷാജിലാ റഹ്മാൻ, ലീഗൽ കൺവീനർ മുഹമ്മദ് ഹുസൈൻ, ഓഡിറ്റർ ഹബീബ് റഹ്മാൻ, എക്സിക്യൂട്ടീവ് ഭാരവാഹികളായ അരുൺ ശിവൻകുട്ടി, ലൗലി തോമസ്, ഹസീന ഹുസൈൻ, ഷാജി കുമ്പഴ, അനീഷ് കരീം, റസാക്ക് കോന്നി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്