കുവൈറ്റിൽ പൊടിക്കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നാണ് പ്രവചനം .
ഇന്ന് ഉച്ചകഴിഞ്ഞ് ഒരു തണുത്ത കാലാവസ്ഥ കടന്നുപോകുന്നത് പൊടിക്കാറ്റിന് കാരണമാകുമെന്നും ഇത് കാറ്റിനെ വടക്ക് പടിഞ്ഞാറോട്ട് നയിക്കുമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ സ്രാർ അൽ-അലി അറിയിച്ചു .
ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറയുമെന്നും വൈകുന്നേരത്തോടെ ചില പ്രദേശങ്ങളിൽ പൂജ്യത്തിലെത്തിയേക്കാമെന്നും കടൽ തിരമാലകൾ ആറടിയിൽ കൂടുതൽ ഉയരുമെന്നും രാത്രിയിൽ പൊടി ക്രമേണ അടിഞ്ഞുകൂടുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി .
ചൊവ്വാഴ്ച രാവിലെയോടെ കാലാവസ്ഥാ സ്ഥിതി മെച്ചപ്പെടുമെന്നും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു . കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
പൊതുജനങ്ങൾ, പ്രത്യേകിച്ച് ആസ്‌മ അല്ലെങ്കിൽ അലർജി ഉള്ളവർ, വീടിനുള്ളിൽ തന്നെ തുടരണമെന്നും അത്യാവശ്യമല്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും വകുപ്പ് നിർദ്ദേശിച്ചു .ദൃശ്യപരത കുറയുന്നതിനാൽ ഹൈവേകളിൽ വാഹന ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി . കടൽ യാത്രക്കാരും ഉയർന്ന തിരമാലകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു .
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി