അബ്ബാസിയ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് സംഘടിപ്പിച്ച ‘മെഡെക്സ് കിക്ക് മാസ്റ്റർ’ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം അബ്ബാസിയയിലെ ആസ്പയർ ബൈലിംഗ്വൽ സ്കൂളിൽ ആവേശോജ്ജ്വലമായി നടന്നു. മുന്നൂറോളം ഫുട്ബോൾ പ്രേമികളും കായിക പ്രതിഭകളും പങ്കെടുത്ത മത്സരത്തിൽ ഷരത്ത് കാസർഗോഡ് മെഡെക്സ് കിക്ക് മാസ്റ്റർ കിരീടം നേടി. ആശിഖ് മലപ്പുറം മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദലി കിക്കോഫ് നിർവഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്റെ ആവേശത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇത്തരം കായിക പരിപാടികൾ പ്രവാസികളുടെ മാനസികോല്ലാസത്തിനും ശാരീരികക്ഷമതയ്ക്കും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. തുടർന്ന് വിജയികൾക്കുള്ള ഐഫോൺ 17 ഉൾപ്പെടെയുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു.
മെഡെക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയയിലെ മൂന്നാമത് ശാഖയായ അൽ മെഡക്സ് മെഡിക്കൽ സെന്ററിന്റെ സേവനങ്ങളും നിലവിലുള്ള പ്രത്യേക ഓഫറുകളും സംബന്ധിച്ച് സി.ഇ.ഒ. ഷറഫുദ്ദീൻ കണ്ണത്ത് വിശദീകരിച്ചു.
ചടങ്ങിൽ ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ഓപ്പറേഷൻസ് മാനേജർ ജുനൈസ്, ഇൻഷുറൻസ് മാനേജർ അജയ്, എച്ച്.ആർ. മാനേജർ ജസീൽ, എച്ച്.ആർ. അസിസ്റ്റന്റ് മഹ്മൂദ് റാഫി, മാർക്കറ്റിംഗ് മാനേജർ റെനീഷ്, കഫാക്ക് സെക്രട്ടറി ഇസ്മാഈൽ എന്നിവരും മെഡെക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ മറ്റ് ജീവനക്കാരും പങ്കെടുത്തു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല