കുവൈറ്റ് സിറ്റി, ജൂൺ 30 : കുവൈറ്റിലെ യർമൂകിന് എതിർവശത്തുള്ള ഫോർത്ത് റിങ് റോഡ് പൂർണ്ണമായി അടച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്ത് കടുത്ത ഗതാഗത സ്തംഭനമുണ്ടായി. മണിക്കൂറുകളോളം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്കിൽ ആയിരക്കണക്കിന് വാഹനയാത്രക്കാരാണ് റോഡിൽ കുടുങ്ങിയത്. ഇതോടെ ചുറ്റുമുള്ള അനുബന്ധ റോഡുകളിലേക്കും കുരുക്ക് നീളുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് .
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയ പല യാത്രക്കാർക്കും തങ്ങളുടെ വീടുകളിൽ എത്തിച്ചേരാൻ സാധാരണ സമയത്തേക്കാൾ ഒരു മണിക്കൂറിലധികം അധികമായി വേണ്ടിവന്നതായാണ് റിപ്പോർട്ടുകൾ. കിലോമീറ്ററുകളോളം നീളത്തിലാണ് പ്രധാന പാതകളിൽ വാഹനങ്ങളുടെ വലിയ നിര ദൃശ്യമായത്.
കുവൈറ്റിലെ കഠിനമായ വേനൽച്ചൂടിനിടയിൽ മണിക്കൂറുകളോളം വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കേണ്ടി വന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ റോഡ് നവീകരണ പ്രവർത്തനങ്ങളും ടാറിംഗും (റീസർഫേസിംഗ്) പുരോഗമിക്കുകയാണ്. പകൽ സമയത്തെ കടുത്ത ചൂട് ഒഴിവാക്കുന്നതിനായി സൂര്യാസ്തമയത്തിന് ശേഷമാണ് സാധാരണയായി നിർമ്മാണ തൊഴിലാളികൾ ഇത്തരം ജോലികൾ ആരംഭിക്കുന്നത്. എന്നാൽ മുൻകൂട്ടി കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെയുള്ള പെട്ടെന്നുള്ള റോഡ് അടച്ചിടലുകൾ വരും ദിവസങ്ങളിലും ജനങ്ങളെ വലയ്ക്കുമെന്ന ആശങ്ക ശക്തമാണ്.





More Stories
കുവൈറ്റ് ഫഹാഹീലിൽ സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുതബന്ധം പൂർണ്ണമായി പുനഃസ്ഥാപിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം
ഫോൺ വിളികളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ പുതിയ സംവിധാനമെന്ന പ്രചരണം വ്യാജം: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
ഭാരതത്തിൻറെ 80 താമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കുവൈറ്റ് ഇന്ത്യൻ എംബസ്സി …