കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വൻ അഗ്നിബാധ , ആളപായമില്ല. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ വൻ നാശ നഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പള്ളിയിലെ പ്രാർത്ഥന ഹാളുകളിലും ലൈബ്രറിയിലുമാണ് കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്.
വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്ന് എത്തിയ അഗ്നി ശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. അപകട സമയത്തു പള്ളിയുടെ അകത്ത് വളരെ കുറച്ച് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ മാറ്റിയ ശേഷമാണ് തീയണക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.പള്ളിയുടെ 400 ഓളം ചതുരശ്ര മീറ്റർ സ്ഥലം കത്തി നശിച്ചതായാണ് റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി ക്രിസ്ത്യൻ വിശ്വാസികൾ പ്രാർത്ഥനക്ക് എത്തുന്ന ദേവാലയമാണ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.