കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം 2023 -2024 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു . നിക്സൺ ജോർജ് – ഏഷ്യാനെറ്റ് ന്യൂസ് ജനറൽ കൺവീനറായും , ജലിൻ തൃപ്രയാർ – ജയ്‌ഹിന്ദ് ടി വി , ഹബീബ് മുറ്റിച്ചൂർ – മിഡ്‌ലൈൻ എന്നിവർ കൺവീനർമാരായും ഐക്യകണ്ഠേന തിരഞ്ഞെടുക്കപെട്ടു . സിദ്ധിഖ് വലിയകത്ത് , തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായി ചുമതലയേറ്റു. വാർഷിക പ്രോഗ്രാം കലണ്ടർ സമിതിയിലേക്ക് ഫാറൂഖ് ഹമദാനി കൺവീനറും ഗിരീഷ് ഒറ്റപ്പാലം ജോയിന്റ് കൺവീനറുമായ കമ്മറ്റിയും നിലവിൽ വന്നു. ജനോപകാരപ്രദമായ പരിപാടികൾ ഏകോപിപ്പിച്ച് മലയാളി മീഡിയ ഫോറത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് എം എം എഫ് പ്രതിനിധികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
മലയാളി മീഡിയ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ