കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മുബാറക് അൽ കബീർ ഗവർണറേറ്റിൽ നടന്ന ഔദ്യോഗിക പതാക ദിനാഘോഷ ചടങ്ങിൽ ലുലു ഗ്രൂപ്പ് കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പങ്കെടുത്തു. രാജ്യത്തോടുള്ള ആദരസൂചകമായി നടന്ന ചടങ്ങിൽ ഗവർണറേറ്റ് അധികൃതർക്കൊപ്പം അദ്ദേഹം പതാക ഉയർത്തൽ കർമ്മത്തിൽ സാക്ഷിയായി.

കുവൈത്തിന്റെ ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും മുന്നോടിയായിട്ടാണ് രാജ്യവ്യാപകമായി പതാക ദിനം ആചരിക്കുന്നത്. മുബാറക് അൽ കബീർ ഗവർണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക-സാംസ്കാരിക നേതാക്കളും പങ്കെടുത്തു.

കുവൈത്തിന്റെ ദേശീയ വികാരത്തോടും പാരമ്പര്യത്തോടും ചേർന്നുനിൽക്കുന്നതിന്റെ ഭാഗമായാണ് ലുലു ഗ്രൂപ്പ് ഇത്തരം ഔദ്യോഗിക ആഘോഷങ്ങളിൽ പങ്കാളികളാകുന്നതെന്ന് ലുലു കുവൈറ്റ് ഡയറക്ടർ അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും ചടങ്ങിൽ പ്രതിഫലിച്ചു. കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് എല്ലാ വർഷവും രാജ്യത്തിന്റെ ദേശീയ ആഘോഷങ്ങളിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു