കുവൈറ്റ് സിറ്റി : മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഖുറൈൻ ഔട്ലെറ്റിൽ നടന്ന “ഡിസ്കവർ അമേരിക്ക” പ്രമോഷൻ കുവൈറ്റിലെ ലുലു മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ കുവൈറ്റിലെ അമേരിക്കൻ എംബസി ചാർജ് ഡി അഫ്ഫയെർസ് ജെയിംസ് ഹോൾഡ്സിന്ടെർ ഉദ്ഘാടനം നിർവഹിച്ചു .



കുവൈറ്റിലെ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും നവംബർ 15 വരെ നീണ്ടു നിൽക്കുന്ന പ്രൊമോഷനിൽ ലോകോത്തര ഗുണനിലവാരമുള്ള അമേരിക്കൻ ഭക്ഷ്യ ഉൽപന്നങ്ങൾ പ്രത്യേക ഓഫറിൽ ലഭ്യമാണ്.
“ഡിസ്കവർ അമേരിക്ക ” പ്രൊമോഷനോടനുബന്ധിച്ച് വ്യത്യസ്തമായ ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കൾക്കായി എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ