കുവൈറ്റ് സിറ്റി: പ്രവാസി മലയാളികൾക്ക് നാടിന്റെ ഓണാഘോഷ പെരുമയും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും സമ്മാനിച്ച് ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റിലെ മുഴുവൻ ഔട്ട്ലെറ്റുകളിലും ‘ഓണം ഇവിടെയാണ്’ പ്രത്യേക ആഘോഷ പ്രൊമോഷന് തുടക്കം കുറിച്ചു. പാരമ്പര്യവും സംസ്കാരവും ഉത്സവ ഈണങ്ങളും വിഭവസമൃദ്ധമായ രുചികളും സമന്വയിപ്പിച്ചാണ് ലുലു പ്രവാസ ലോകത്ത് ഈ ഓണക്കാലം ഒരുക്കിയിരിക്കുന്നത്.

പ്രൗഢഗംഭീരമായ ഉദ്ഘാടനം ഓഗസ്റ്റ് 22-ന് ലുലു അൽ റായ് ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ ലുലു കുവൈറ്റ് ഡയറക്ടർ ശ്രീജിത്ത് കെ.എസ് ഭദ്രദീപം തെളിയിച്ചാണ് ‘ഓണം ഇവിടെയാണ്’ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരിതെളിച്ചത്. റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ, ലുലു ഗ്രൂപ്പിലെ മുതിർന്ന മാനേജ്മെന്റ് ഉദ്യോഗസ്ഥർ, പ്രമുഖ വ്യക്തികൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വർണ്ണപ്പകിട്ടേകി പൂക്കളമത്സരവും പായസമേളയും ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി ‘ഈസ്റ്റേൺ’ സ്പോൺസർ ചെയ്ത വർണ്ണാഭമായ പൂക്കളമത്സരം സംഘടിപ്പിച്ചു. 25 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ പാരമ്പര്യ തനിമയാർന്ന ഡിസൈനുകളിൽ തീർത്ത പൂക്കളങ്ങൾ ലുലു അൽ റായ് ഫ്ലോറിന് തനത് കേരളീയ ചാരുത പകർന്നു.

മധുരമേറിയ അനുഭവമൊരുക്കി നടന്ന ‘പായസമേള’ പായസ നിർമ്മാണ മത്സരത്തിൽ 50-ലധികം ആളുകളാണ് പങ്കെടുത്തത്. നാടൻ രുചിക്കൂട്ടുകളോടെ വിവിധതരം പായസങ്ങൾ തയ്യാറാക്കി മത്സരാർത്ഥികൾ തങ്ങളുടെ കഴിവ് തെളിയിച്ചു. തുടര്ന്ന് അരങ്ങേറിയ വിവിധ സാംസ്കാരിക പരിപാടികളും പാരമ്പര്യ നൃത്തരൂപങ്ങളും ലുലുവിൽ ഉത്സവ അന്തരീക്ഷമൊരുക്കി.
23 വിഭവങ്ങളോടെ സമൃദ്ധമായ ഓണസദ്യ മലയാളികളുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ വിഭവസമൃദ്ധമായ ഓണസദ്യയാണ് ലുലു ഇക്കുറിയും ഒരുക്കിയിരിക്കുന്നത്. നാടൻ രുചികൾ ചോർന്നുപോകാതെ 23 പരമ്പരാഗത വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണസദ്യ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

പായസപ്രിയർക്കായി 14-ലധികം വ്യത്യസ്ത ഇനം പായസങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും കൂട്ടായ്മകൾക്കും സംഘടനകൾക്കും ആഘോഷങ്ങൾ ലളിതമാക്കാൻ അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ബൾക്ക് ഓർഡർ സൗകര്യവും ലുലുവിൽ ലഭ്യമാണ്.

വസ്ത്രങ്ങൾക്കും ഗ്രോസറിക്കും മികച്ച ഓഫറുകൾ ഭക്ഷണവിഭവങ്ങൾക്ക് പുറമെ ആഘോഷങ്ങൾക്കായി വിപുലമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്:
- ഫാഷൻ വിഭാഗം: സാരി, ചുരിദാർ, കുർത്തി എന്നിവയ്ക്ക് ഫ്ലാറ്റ് 25% വിലക്കിഴിവ്. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായുള്ള ട്രെഡിഷണൽ ഓണം വസ്ത്രങ്ങളുടെ വൻ ശേഖരം.
- ഗ്രോസറിയും പച്ചക്കറികളും: കേരളത്തിൽ നിന്നുള്ള പുതിയ പച്ചക്കറികൾക്കും അത്യാവശ്യ ഓണം ഗ്രോസറി സാധനങ്ങൾക്കും സവിശേഷമായ പ്രൊമോഷനുകൾ.
- ഇലക്ട്രോണിക്സും ഹോം അപ്ലയൻസസും: ഡിജിറ്റൽ ഉപകരണങ്ങൾ, ഹോം അപ്ലയൻസസ്, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ട് ഓഫറുകൾ.
- ഗിഫ്റ്റ് കാർഡുകൾ: പ്രിയപ്പെട്ടവർക്ക് ഓണസമ്മാനങ്ങൾ നൽകാൻ ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകളും എല്ലാ ശാഖകളിലും ലഭ്യമാണ്.

പ്രവാസി മലയാളികൾക്ക് നാടിന്റെ തനിമ ചോരാതെ ഓണം ആഘോഷിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലുലു ഹൈപ്പർമാർക്കറ്റിലൂടെ ലക്ഷ്യമിടുന്നത്.





More Stories
441 പേരുടെ വിലാസം കൂടി നീക്കം ചെയ്ത് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) ; മേൽവിലാസം പുതുക്കിയില്ലെങ്കിൽ 100 ദിനാർ പിഴ
ടെലികോം ടവറുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചതിനും ടവറുകൾക്ക് നാശനഷ്ട വരുത്തിയതിനും നാല് ഇന്ത്യൻ സ്വദേശികളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം
ഒഐസിസി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25-ന്