June 16, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ലാൽ  കെയേഴ്സ് കുവൈറ്റ്

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":2},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ന്യൂസ് ബ്യൂറോ , കുവൈറ്റ്

കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ച് ലാൽ  കെയേഴ്സ് കുവൈറ്റ്. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ  കെയേഴ്സ് കൈത്താങ്ങ് ഓസോൺ സിനിമാസിൽ ആണ് ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

     ഭാരവാഹികളായ ഷിബിൻ ലാൽ , ജോസഫ് സെബാസ്റ്റ്യൻ, അനീഷ് നായർ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രിയ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്  ശ്രദ്ധേയ  ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻ പതിവുപോലെ ഇത്തവണയും നടത്തിയിരുന്നു. എസ്‌.എസ്‌.എൽ.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ  ജന്മനാ അരക്ക്‌ താഴെ തളർന്ന്,ചലനശേഷി നഷ്ടപ്പെട്ട പത്തനംതിട്ട സ്വദേശിനിയായ നന്ദന എന്ന വിദ്യാർത്ഥിനിക്ക് ചികിത്സ സഹായവും സ്കോളർഷിപ്പും ലാൽ  കെയേഴ്സ് കുവൈറ്റ് മെയ് മാസ ചാരിറ്റിയുടെ ഭാഗമായി നൽകി.