October 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വാഹനം തിരിക്കുമ്പോഴും പാത മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ ഉപയോഗിച്ചില്ല : 372 പേർക്കെതിരെ നടപടിയുമായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്

കുവൈറ്റ് സിറ്റി: വാഹനം തിരിക്കുമ്പോഴും ലൈൻ മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെ കുവൈറ്റിൽ പരിശോധന കർശനമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ 372 ഡ്രൈവർമാർക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തി.

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിനുകളുടെ ഭാഗമായിട്ടായിരുന്നു നടപടി. വാഹനം ഓടിക്കുമ്പോൾ മറ്റ് ഡ്രൈവർമാർക്ക് കൃത്യമായ സൂചന നൽകാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ട്രാഫിക് വിഭാഗം വിലയിരുത്തി.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിനുമായി ഡ്രൈവർമാർ ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് സുരക്ഷാ അധികൃതർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും രാജ്യത്തുടനീളം ഇത്തരത്തിലുള്ള പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!