കുവൈറ്റ് സിറ്റി: രാജ്യത്തെ സിവിൽ ഡിഫൻസ് അപായ സൂചന സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച (ജനുവരി 19) പരീക്ഷണാടിസ്ഥാനത്തിൽ സൈറണുകൾ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ പത്ത് മണിക്കാണ് പരിശോധന നടക്കുക.
ഇതൊരു സാധാരണ മുൻകരുതൽ നടപടി മാത്രമാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പരീക്ഷണം നടത്തുന്നത്.
ഇനി മുതൽ എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൈറണുകളുടെ സാങ്കേതിക പരിശോധന പതിവായി നടത്തുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ അലേർട്ട് സിസ്റ്റത്തിന്റെ സന്നദ്ധതയും കാര്യക്ഷമതയും നിരന്തരം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്