May 17, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് 210 മെട്രിക് ടൺ ഓക്സിജനും 1200 ഓക്സിജൻ സിലിണ്ടറും എത്തിച്ചു

Times of Kuwait-Cnxn.tv

മുംബൈ/കുവൈത്ത് സിറ്റി : കോവിഡ്‌ വ്യാപനത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് കുവൈത്തിൽ നിന്നും ഇന്ത്യക്കുള്ള സഹായം തുടരുന്നു. കുവൈറ്റിൽ നിന്നും അയച്ച 210 മെട്രിക് ടൺ ദ്രവീകൃത വൈദ്യ ഓക്സിജനും 1200 ഓക്സിജൻ സിലണ്ടറും ഇന്ന് മംഗലാപുരത്ത് എത്തി.

   ഇന്ത്യയും കുവൈത്തും ചരിത്രപരമായ നിലനിൽക്കുന്ന സൗഹൃദത്തിൻറെ പ്രതീകമായി കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് നൽകിയ വൈദ്യസഹായം അടങ്ങിയ കുവൈറ്റ് കപ്പൽ ഐഎൻഎസ് ശാർദുൽ മംഗലാപുരത്ത് എത്തിയതിൽ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർക്ക് നന്ദി അറിയിച്ചു.