കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് കാസർഗോഡ് എക്സ്‌പിറേറ്റസ് അസോസിയേഷൻ അംഗങ്ങൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
കുവൈറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ,പ്രശസ്ത സംഘടനയായ കാസർഗോഡ് എക്സ്‌പിറേറ്റസ് അസോസിയേഷൻ അംഗങ്ങൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ് . മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ ജനറൽ മാനേജർ ഫയ്‌സൽ ഹംസ ,കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് – ബഷീർ ബാത്ത എന്നിവർ ചേർന്ന് കാസർഗോഡ് എക്സ്‌പിറേറ്റസ് അസോസിയേഷൻ പ്രസിഡന്റ രാമകൃഷ്ണൻ കള്ളാർ ,ജന: സെക്രട്ടറി ഹമീദ് മധൂർ എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.കാസർഗോഡ് എക്സ്‌പിറേറ്റസ് അസോസിയേഷൻ ട്രഷറർ അസീസ് തളങ്കര,സെക്രട്ടറി റഹീം ആരിക്കാടി ,മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ സന്നിഹിതരായിരുന്നു.
ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ കാസർഗോഡ് എക്സ്‌പിറേറ്റസ് അസോസിയേഷൻ അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലുടനീളമുള്ള ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ അംഗങ്ങൾക്ക് പ്രയോജനപെടുത്താം. ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു. ഇത്തരം സേവനങ്ങൾക്ക് പരസ്പരം കൈകോർക്കൽ ഇരു കൂട്ടരുടെയും സാമൂഹിക പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ