കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് ന്റെ എറ്റവും വലിയ കലാ സാംസ്‌കാരിക പരിപാടിയായ പ്രോജ്വല 2024 -ൽ KMRM അഹമ്മദി ഏരിയ വിജയ കിരീടം നേടി.കഴിഞ്ഞ ദിവസം നടന്ന വിളവൊത്സവ് -2024 വേദിയിൽ വച്ച്
മലങ്കര കാതോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ യുടെ തിരു കരങ്ങളിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.ക്യാപ്റ്റൻ ചെറിൽ കെ ബാബുവിന്റെയും ഏരിയയിലെ കുഞ്ഞുകുട്ടികൾ മുതൽ മുഴുവൻ അംഗങ്ങളുടെയും ആത്മാർത്ഥ പരിശ്രമം ആണ് ഈ വിജയത്തിന് പിന്നിൽ എന്ന് ഏരിയ പ്രസിഡണ്ട് ഷാരോൺ തരകൻ അറിയിച്ചു.KMRM സ്പിരിച്യുൽ ഡയറക്ടർ ഫാദർ തോമസ് കാഞ്ഞിരമുകളിൽ ,GCC കോർഡിനേറ്റർ ഫാദർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, ഫാദർ ടൈറ്റസ് ജോൺ OIC ,KMRM പ്രസിഡന്റ് ബാബുജി ബത്തേരി,ജനറൽ സെക്രട്ടറി ബിനു കെ ജോൺ,ട്രെഷറർ റാണ വർഗീസ്, മറ്റ് KMRM ഭാരവാഹികളും വേദിയിൽ സന്നിഹിതരായിരുന്നു.
പ്രോജ്വല-2024 ഈ വർഷത്തെ ജേതാക്കൾ അഹമ്മദി ഏരിയ

More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.